പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവനടിയുടെ പരാതി; നടനായ റിട്ട. ഡിവൈഎസ്പിയെ ചോദ്യം ചെയ്യും

single-img
1 May 2023

ആൽബങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനയിക്കുന്ന കൊല്ലം സ്വദേശിനിയായ യുവനടി നൽകിയ പീഡനശ്രമ പരാതിയിൽ റിട്ട. ഡിവൈഎസ്പി മധുസൂദനനെ നാളെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസ,മായിരുന്നു കൊല്ലം യുവതി ബേക്കൽ പോലീസിൽ പരാതി നൽകിയത്.

നടൻ കൂടിയായ റിട്ട. ഡിവൈഎസ്പി വി. മധുസൂദനനെതിരെ ബേക്കൽ പൊലീസ് ഐ പി സി 354 (A) പ്രകാരം മാനഭംഗശ്രമത്തിനാണ് കേസ് എടുത്തിട്ടുള്ളത്. ഇയാളെ നാളെ അന്വേഷണ ഉദ്യാഗസ്ഥൻ ചോദ്യം ചെയ്യും. നേരത്തെ ഇന്ന് ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്റെ അസൗകര്യം കാരണം നാളത്തേക്ക് മാറ്റുകയായിരുന്നു.

കാസർകോട് ജില്ലയിലെ പെരിയയിലെ ഒരു ഹോം സ്റ്റെയിൽ താമസിപ്പിച്ച് ബിയർ കുടിക്കാൻ പ്രേരിപ്പിക്കുകയും ശേഷം തൻ്റെ മുറിയിൽ കിടക്കണമെന്നാവശ്യപ്പെടുകയും ചെയ്തതായി 28 വയസുകാരിയായ യുവതി നൽകിയ പരാതിയിൽ പറയുന്നു. ഒരു ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കാനാണ് യുവതി കാസർകോട് എത്തിയത്.

ഈ ഛിത്രം മധുസൂദനനാണ് ഇത് നിർമ്മിക്കുന്നതെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി. ഹിറ്റായി മാറിയ തൊണ്ടിമുതലും ദൃക്സാക്ഷിയും ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുള്ള വി.മധുസൂദനൻ തൃക്കരിപ്പൂർ സ്വദേശിയാണ്.