അടുത്ത വര്‍ഷം യു.എസില്‍ ആഭ്യന്തര യുദ്ധം; ഇലോണ്‍ മസ്ക് യു.എസ് പ്രസിഡന്റാകും

single-img
28 December 2022

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ അടുത്ത വിശ്വസ്തനാണ് മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ്. മെദ്‌വദേവിന്റെ പ്രവചനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

അടുത്ത വര്‍ഷം യു.എസില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുമെന്നും ടെസ്‍ല മേധാവി ഇലോണ്‍ മസ്ക് യു.എസ് പ്രസിഡന്റാകും എന്നുമാണ് പ്രവചനം. അടുത്ത വര്‍ഷം ജര്‍മ്മനിയും ഫ്രാന്‍സും തമ്മില്‍ യുദ്ധമുണ്ടാകും എന്നും അദ്ദേഹം പറയുന്നു.

പുടിന്റെ ഉപദേശക സുരക്ഷാ കൗണ്‍സിലിന്റെ ഉപമേധാവിയാണ് മെദ്‌വദേവ്, പുടിന്‍ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുമ്ബോള്‍ നാല് വര്‍ഷത്തെ ഭരണകാലത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. തന്റെ സ്വകാര്യ ടെലിഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പ്രസിദ്ധീകരിച്ച 2023ലെ പ്രവചനങ്ങളുടെ പട്ടികയണ്‍ലാണ് ഇവയൊക്കെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടന്‍ വീണ്ടും യൂറോപ്യന്‍ യൂനിയനില്‍ ചേരുമെന്നും അദ്ദേഹം പറയുന്നു. അതേസമയം, മെദ്‍വദേവിന്റെ പ്രവചനങ്ങളോട് പ്രതികരിച്ച്‌ മസ്കും രംഗത്തെത്തിയിടുണ്ട്. താന്‍ പ്രസിഡന്റ് ആകും എന്ന പ്രവചനത്തോട് ‘എപ്പിക് ത്രെഡ്!!’ എന്നാണ് മസ്ക് പ്രതികരിച്ചത്. സമാധാന ഉടമ്ബടിയില്‍ ഉക്രെയ്ന്‍ പ്രദേശം റഷ്യക്ക് വിട്ടുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചതിന് മെദ്‌വദേവ് മുമ്ബ് മസ്‌കിനെ പ്രശംസിച്ചിട്ടുണ്ട്.