ശബരിമല ഗ്രീന്ഫീല്ഡ് വിമാനത്താവള നിര്മാണത്തിനു കേന്ദ്ര വ്യോമയാന വകുപ്പ് സൈറ്റ് ക്ലിയറന്സ്;സന്തോഷം പങ്കുവച്ച്‌ പ്രധാനമന്ത്രി

single-img
18 April 2023

ന്യൂഡല്ഹി: ശബരിമല ഗ്രീന്ഫീല്ഡ് വിമാനത്താവള നിര്മാണത്തിനു കേന്ദ്ര വ്യോമയാന വകുപ്പ് സൈറ്റ് ക്ലിയറന്സ് നല്കിയതില് സന്തോഷം പ്രകടിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്.

വിനോദസഞ്ചാരത്തെ സംബന്ധിച്ച്‌, പ്രത്യേകിച്ച്‌ ആത്മീയ ടൂറിസത്തെ സംബന്ധിച്ച്‌ വലിയ വാര്ത്തയാണിതെന്ന് പ്രധാനമന്ത്രി ട്വീറ്റില് പറയുന്നു. വിമാനത്താവളത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉള്പ്പെടെയുള്ള ഭൂമി നിര്മാണത്തിന് അനുയോജ്യമാണെന്ന അനുമതിയാണ് വ്യോമയാന മന്ത്രാലയം നല്കിയത്. സിവില് ഏവിയേഷന് ഡയറക്ടറേറ്റും (ഡിജിസിഎ) എയര്പോര്ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (എഎഐ) ഉന്നയിച്ച സംശയങ്ങള്ക്കു തൃപ്തികരമായ മറുപടി നല്കിയതോടെയാണു ക്ലിയറന്സ് ലഭിച്ചത്. Great news for tourism and especially spiritual tourism.

https://t.co/Adk1MIUMN1— Narendra Modi (@narendramodi) April 18, 2023 നിര്മാണത്തിനായി ഭൂമിയേറ്റെടുക്കലാണ് വിമാനത്താവള നിര്മാണത്തിന്റെ അടുത്തഘട്ടം. വിശദമായ പദ്ധതി റിപ്പോര്ട്ട് തയാറാക്കല്, നിര്മാണത്തിനും നടത്തിപ്പിനും വേണ്ടി കമ്ബനി രൂപീകരിക്കല്, കണ്സല്റ്റന്സി നിയമനം എന്നിവയാണു തുടര്നടപടികള്.