തൃശൂരിലും തിരുവനതപുരത്തും വിജയം ഉറപ്പ് ; പൗരത്വ ഭേദഗതി നിയമം ന്യുനപക്ഷങ്ങൾക്ക് എതിരല്ല: ഇ ശ്രീധരൻ

single-img
24 April 2024

ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്ക് ഇക്കുറി കേരളത്തിൽ മികച്ച വിജയം ഉണ്ടാകുമെന്ന് മെട്രോ മാൻ ഇ ശ്രീധരൻ. തെരഞ്ഞെടുപ്പിൽ തൃശൂരിലും തിരുവനന്തപുരത്തും വിജയം ഉറപ്പാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ന്യുനപക്ഷങ്ങൾക്ക് എതിരല്ലെന്നും അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിങ് പറഞ്ഞത് ആവർത്തിക്കുക മാത്രമാണ് മോദി ചെയ്തത്. ബിജെപി വിജയിച്ചാൽ റെയിൽവെ മേഖലയിൽ മികച്ച വികസനം കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന് അവസാനിക്കും.