ചുട്ടുപൊള്ളി പാലക്കാട്; കത്തിപ്പടരുന്ന കാട്ടുതീ,താപനില 40 ഡിഗ്രീക്ക് മുകളില്‍


പാലക്കാട് ജില്ലയില്‍ ഒന്നര മാസത്തിനിടെ 150 ഏക്കറിലധികം വനഭൂമി കാട്ടുതീയില്‍ കത്തിനശിച്ചെന്ന് വനംവകുപ്പിന്‍്റെ പ്രാഥമിക കണക്ക്.
നെന്മാറ, പാലക്കാട്, മണ്ണാര്‍ക്കാട്, വനം ഡിവിഷനുകളിലാണ് കൂടുതല്‍ തീയുണ്ടായത്. അട്ടപ്പാടി മലനിരകളിലെ തീ ഇപ്പോഴും പൂര്‍ണമായി അണഞ്ഞിട്ടില്ല.
ചുട്ടുപൊള്ളുകയാണ് പാലക്കാട്. ഇടവേളകളില്ലാതെ ചുടുകാറ്റ്, അതിനിടയില്‍ കത്തിപ്പടരുന്ന കാട്ടുതീ. വേനലിന്‍്റെ തുടക്കത്തില്‍ തന്നെ വിയര്‍ത്തു കുളിക്കുകയാണ് ജില്ല. മൂന്ന് വനം ഡിവിഷനുകള്‍ക്ക് കീഴിലായി മുപ്പതോളം സ്ഥലങ്ങളില്‍ ഇതുവരെ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് ഡിവിഷന് കീഴിലെ ചെറാട് കുമ്ബാച്ചി മലയിലാണ് കൂടുതല്‍ നാശം. മൂന്ന് ദിവസമായി ഉണ്ടായ കാട്ടുതീയില്‍ 50 ഏക്കറിലധികം കത്തിനശിച്ചു. ജനവാസ മേഖലയിലേക്ക് തീപടരുമോ എന്നാണ് ഇപ്പോള്‍ പേടി.
വനവും വന്യജീവി സമ്ബത്തും താരതമ്യേനെ കുറവായ പ്രദേശത്താണ് നിലവില്‍ തീ പിടിച്ചിട്ടുള്ളത്. കൃത്യമായി ഫയര്‍ ലൈനുകള്‍ ഉറപ്പാക്കി, ആഘാതം കുറയ്ക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. രാത്രിയാണ് പലയിടത്തും തീ ഉണ്ടാകുന്നത്, ഇത് ചെന്ന് അണയ്ക്കുകയും എളുപ്പമല്ല. സംസ്ഥാനത്ത് കാട്ടുതീ പടരാന്‍ സാധ്യതയുള്ള ജില്ലകളില്‍ മൂന്നാം സ്ഥാനത്താണ് പാലക്കാട്. ജില്ലയില്‍ 40 ഡിഗ്രിക്ക് മുകളില്‍ ചൂടാണ് കഴിഞ്ഞ ദിവസങ്ങലിലെല്ലാം അനുഭവപ്പെടുന്നത്.