യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ആദ്യ സ്ഥാനത്ത് എത്തി ക്രിസ്റ്റി ട്രെയ്‌ലർ

single-img
13 February 2023

കൊച്ചി: റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റന്‍, കണ്ണന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്‌ മാത്യു തോമസ്, മാളവിക മോഹന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രിസ്റ്റി എന്ന ചിത്രത്തിന്റെ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.

പുറത്തിറങ്ങി ഏതാനും മണിക്കൂറുകള്‍ക്കകം കൊണ്ട് തന്നെ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ആദ്യ സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ ട്രൈലര്‍.

സോഷ്യല്‍ മീഡിയയില്‍ എങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലര്‍ നേടികൊണ്ടിരിക്കുന്നത്. ‘പാല്‍മണം’, ‘പൂവാര്‍’ എന്നീ രണ്ട് വീഡിയോ സോങ്ങുകളും അണിയറ പ്രവര്‍ത്തകര്‍ മുന്‍പേ പുറത്തു വിട്ടിരുന്നു. ഇവയും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ യഥാക്രമം 13, 16 എന്നീ സ്ഥാനങ്ങളിലുണ്ട്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ആലപിച്ചിരിക്കുന്നതും ഗോവിന്ദ് വസന്തയാണ്. വരികള്‍ വിനായക് ശശികുമാര്‍.

ഭീഷ്മ പര്‍വം പ്രേമം ആനന്ദം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ആനന്ദ് സി ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായഗ്രഹകന്‍.ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായര്‍, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരിയില്‍ 17ന് പ്രദര്‍ശനത്തിനെത്തുന്നു.ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മനു ആന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റര്‍. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. പബ്ലിസിറ്റി ഡിസൈനര്‍ – ആനന്ദ് രാജേന്ദ്രന്‍, പി.ആര്‍.ഒ.- വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്.മാര്‍ക്കറ്റിങ് – ഹുവൈസ് മാക്സോ.