ത്രില്ലിംഗ് ആക്ഷനും പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സുമായി ക്രിസ്റ്റഫര്‍ ഇവിടെയുണ്ട്; ക്രിസ്റ്റഫര്‍ ടീസറെ കുറിച്ച് ദുൽഖർ


മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളില്‍ ഒന്നാണ് ക്രിസ്റ്റഫര്‍.
ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണന്‍ ആണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ക്രിസ്റ്റഫര്‍ ടീസറും ശ്രദ്ധനേടുകയാണ്. ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമയാണ് വരുന്നതെന്ന് പറഞ്ഞുവയ്ക്കുന്ന ടീസറിനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
‘എന്തൊരു കൗതുകമുണര്‍ത്തുന്ന ടീസറാണിത്! ത്രില്ലിംഗ് ആക്ഷനും പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സുമായി ക്രിസ്റ്റഫര്‍ ഇവിടെയുണ്ട്’, എന്നാണ് ടീസര്‍ പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്.
ഉദയകൃഷ്ണ തിരക്കഥ എഴുതുന്ന ക്രിസ്റ്റഫര്‍ ഉടന്‍ തിയറ്ററുകളില്‍ എത്തും. ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ് എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്‍്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
അതേസമയം, കാതല്‍ എന്നൊരു ചിത്രവും മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി ജ്യോതികയാണ് നായികയായി എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാള സിനിമയില്‍ എത്തുന്ന ചിത്രവും മമ്മൂട്ടിയുടെ നായികയായി ആദ്യമായി അഭിനയിക്കുന്ന ചിത്രവും കാതലാണ്.