കേരളാ ടൂറിസത്തിന് അംഗീകാരം; ന്യൂയോർക്ക് ടൈംസ് പട്ടികയിൽ സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി

single-img
13 January 2023

പ്രശസ്ത അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസിന്‍റെ ലോക വിനോദ സഞ്ചാര മേഖലയിലെ 2023 ൽ കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഇടം നേടിയതിന്‍റെ സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ .

ലോക വിനോദ സഞ്ചാരികൾ സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിലാണ് ഇന്ത്യയിൽ നിന്ന് കേരളവും ഇടം പിടിച്ചത്. പട്ടികയിൽ 13-ാംസ്ഥാനത്താണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ​ഗ്രാമീണസൗന്ദര്യം ആസ്വദിക്കാൻ ഉത്സവകാലങ്ങളിൽ കേരളം സന്ദർശിക്കാം എന്ന ടാ​ഗ് ലൈനോടു കൂടിയാണ് കേരളത്തെ ന്യൂയോർക്ക് ടൈംസ് പരിചയപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളെയും ന്യൂയോർക്ക് ടൈംസ് ശ്ലാഘിച്ചത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ലോകോത്തരമായ ടൂറിസ്റ്റ് കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാനുള്ള പരിശ്രമങ്ങൾക്ക് ശക്തി പകരുന്നതാണ് ഇത്തരത്തിലുള്ള അംഗീകാരങ്ങളെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.