മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് ബയോ മാറ്റിയത് ഇന്നല്ല

single-img
3 May 2026

മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് ബയോ മാറ്റിയത് ഇന്നല്ല മാർച്ച്‌ 16 ന് നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ. ബയോയിൽ മുഖ്യമന്ത്രി എന്നത് മാറ്റി പോളിറ്റ്ബ്യൂറോ എന്നാണ് ആക്കിയത്. ‘പോളിറ്റ് ബ്യൂറോ മെമ്പർ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)’ എന്നാണ് പുതിയ ബയോ.

പിണറായി വിജയൻ മുഖ്യമന്ത്രി എന്ന സ്ഥാനം ഫേസ്ബുക്കിൽ നിന്ന് ഇന്ന് മാറ്റി എന്ന വാർത്ത സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. കൂടാതെ ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ് കേരള എന്ന പേജിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ ഒഴിവാക്കി സർക്കാരിന്റെ ഔദ്യോ​ഗിക മുദ്രയാക്കുകയും ചെയ്തിരുന്നു.

അതേസമയം, എക്സിറ്റ്പോൾ സൂചനകൾ തള്ളുന്ന എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്നാണ് നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. എന്നാൽ കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.