ഗവർണർ സമാന്തര സർക്കാരാകാൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി

single-img
2 November 2022

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർമാർ സാധാരണ സജീവ രാഷ്ട്രീയത്തിൽ ഇടപെടാറില്ല, എന്നാൽ ഇവിടെ ആരിഫ് മുഹമ്മദ് ഖാന് സമാന്തര സർക്കാരാവാൻ ശ്രമിക്കുകയാണ് എന്ന് പിണറായി വിജയൻ ആരോപിച്ചു. ഗവർണർക്കെതിരെയുള്ള പ്രതിഷേധ പരിപാടിയിൽ ആണ് രൂക്ഷ വിമർശനവുമായി മുഖത മന്ത്രി രംഗത്തെത്തിയത്.

ഗവർണർ ഇല്ലാത്ത അധികാരങ്ങൾ വിനിയോഗിക്കാൻ ശ്രമിക്കുകയാണ്. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുണ്ടെന്ന് മറക്കണ്ട. സംഘ്പരിവാർ അജണ്ടക്ക് മുന്നിൽ സർക്കാർ പതറില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിലെ നേട്ടങ്ങളിൽ സംഘപരിവാറിന് അസ്വസ്ഥതയാണ്. ഭരണഘടന മൂല്യങ്ങളെ തകിടം മറിക്കുന്ന ഇടപെടലാണ് സംഘപരിവാർ നടത്തുന്നത്. ആര്എസ്എസ് അനുകൂലികളെ തപ്പിയെടുത്ത് സർവകലാശാലകതളിൽ നിയമിച്ചാണ് ഇത് നടപ്പാക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ രംഗം രാജ്യത്തിനാകെ മാതൃകയാണ്. കേരളം കാണിക്കുന്ന ജാഗ്രത അതാണ് കാണിക്കുന്നത്. കേരളത്തിന്റെ വളർച്ചയിൽ ആർഎസ്എസിന് അസഹിഷ്ണുതയാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാനാവില്ല. ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയാണ് ഗവർണർ. നിർഭാഗ്യവശാൽ കെപിസിസി പ്രസിഡന്റ് പോലും ഇതേകുറിച്ച് പറയുന്നില്ല, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം വിസിമാർ നിയമിക്കപ്പെട്ടത് മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാണ് ശ്രമം തുടങ്ങിയതായി രാജ്ഭവൻ കേന്ദ്രങ്ങളെ ഉദ്ധരിച്ചു വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ആരിഫ് മുഹമ്മദ് ഖാൻ അടുത്ത ദിവസം സംസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ ഉത്തരവിറക്കും എന്നും രാജ്ഭവൻ പറയുന്നു.