പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ യുഡിഫ് സ്ഥാനാർത്ഥി

single-img
8 August 2023

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യുഡിഫ് മുന്നണിയുടെ സ്ഥാനാർത്ഥിയാവും. ചാണ്ടി ഉമ്മൻ്റെ പേര് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണ് പ്രഖ്യാപിച്ചത്. എഐസിസിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍‍ച്ചയ്ക്ക് ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നത്. ഇപ്പോൾ യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട്റീച്ച് സെൽ ചെയർമാനും കെപിസിസി അംഗവുമാണ് ചാണ്ടി ഉമ്മൻ.

അതേസമയം, പുതുപ്പള്ളിയിൽ സെപ്റ്റംബര്‍ 5ന് പോളിങ് നടക്കും. എട്ടിനാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.