കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷ വാർത്ത; DA കൂട്ടുന്നു

single-img
5 February 2023

ഒരു കോടിയിലധികം ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡിഎ) നാല് ശതമാനം വർധിപ്പിച്ച് നിലവിലുള്ള 38 ശതമാനത്തിൽ നിന്ന് 42 ശതമാനമായി ഉയർത്താൻ സാധ്യത. ലേബർ ബ്യൂറോ പുറത്തിറക്കുന്ന വ്യവസായ തൊഴിലാളികൾക്കായുള്ള ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചികയുടെ (CPI-IW) അടിസ്ഥാനത്തിലാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത നൽകുന്നത്. തൊഴിൽ മന്ത്രാലയത്തിന്റെ ഒരു വിഭാഗമാണ് ലേബർ ബ്യൂറോ.

ഡിഎ വർദ്ധനവ് 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും എന്നാണു നിലവിലെ സൂചന. 2022 സെപ്റ്റംബർ 28 നാണ് ഡിഎയിൽ അവസാനമായി പുനരവലോകനം നടത്തിയത്. അന്ന് 4% ന്റെ വർദ്ധനവായിരുന്നു നടത്തിയിരുന്നത്. നിലവിൽ ഒരു കോടിയിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 38% ആണ് ഡി എ ആയി ലഭിക്കുന്നത്.

കേന്ദ്രത്തിൽ ഡി എ വർദ്ധനവ് നടപ്പാക്കുന്നതോടെ സംസ്ഥാന ജീവനക്കാരും ഇതേ ആവശ്യം ഉന്നയിക്കാൻ സാധ്യത ഉണ്ട്. എന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ ജീവനക്കാരുടെ ആവശ്യം പരിഗണിക്കാൻ സാധ്യത ഇല്ല.