കേന്ദ്രസർക്കാർ ഓണക്കാലത്ത് കേരളത്തിന് അനുവദിച്ചത് ഭക്ഷ്യയോഗ്യമല്ലാത്ത അരി
5 September 2024
ഇത്തവണത്തെ ഓണക്കാലത്തും കേരളത്തിനോടുള്ള അവഗണന തുടർന്ന് കേന്ദ്രസർക്കാർ . സംസ്ഥാനത്തിൽ വിതരണം ചെയ്യുന്നതിനായി കേന്ദ്രം നൽകിയത് ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഉയർന്ന വിലയ്ക്കാണ് കേരളത്തിനായി കേന്ദ്രം അരി അനുവദിച്ചിരുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ 18 രൂപയ്ക്ക് നൽകിയിരുന്ന ഭാരത് അരി കേരളത്തിന് അനുവദിച്ചത് 31 രൂപ നിരക്കിലാണ്. എന്നാൽ ഇതാവട്ടെ ഗുണമേന്മയില്ലാത്തതുമായി മാറി . ഗോഡൌണുകളിൽ ഒന്നരവർഷത്തോളമായി കെട്ടിക്കിടക്കുന്ന അരിയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചിട്ടുള്ളതെന്ന് ഭക്ഷ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത് എന്ന് കൈരളി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.