ഭരണഘടനയെ മാറ്റാതെതന്നെ ഫെഡറലിസത്തെ കേന്ദ്രം തകർക്കുന്നു: മന്ത്രി പി രാജീവ്

single-img
10 January 2023

രാജ്യത്തിന്റെ ഭരണഘടനയെ മാറ്റാതെ തന്നെ ഫെഡറലിസത്തെ കേന്ദ്രസർക്കാർ തകർക്കുകയാണെന്ന് മന്ത്രി പി രാജീവ്. നിത്യവുമുള്ള ചിലവുകൾക്കപ്പുറം രാജ്യത്തെ വിവിധ സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹാത്മാഗാന്ധി സർവകലാശാലാ എംപ്ലോയീസ്‌ അസോസിയേഷൻ വാർഷികസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭരണഘടനയിലെ നിയമങ്ങളെ തെറ്റായി വ്യാഖ്യാനിക്കുക വഴി ഫെഡറലിസത്തെ ദുർബലപ്പെടുത്തുന്നതാണ്‌ കേന്ദ്രത്തിൻ്റെ സമീപനമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

അതേപോലെ തന്നെ, സംസ്ഥാനങ്ങളിൽ സർവ്വകലാശാല രൂപീകരിക്കാനും നിയന്ത്രിക്കാനുമുള്ള പരിപൂർണ അവകാശം നിയമസഭയ്‌ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.