ക്ലീൻ യു എ സർട്ടിഫിക്കറ്റ്; ദിലീപ് സിനിമ ‘തങ്കമണി’യുടെ സെൻസറിങ് പൂർത്തിയായി

single-img
5 March 2024

ദിലീപിനെ നായകനാക്കി “ഉടൽ” എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന സിനിമയാണ് “തങ്കമണി “. ഈ മാസം 7-ന് ചിത്രം തിയേറ്റുകളിലെത്താനായി ഒരുങ്ങുകയാണ്. മനുഷ്യ മന:സ്സാക്ഷിയെ നടുക്കിയ കേരള ചരിത്രത്തിലെ ഒരു ദാരുണ സംഭവത്തിൻറെ പുനരാവിഷ്കാരമായി എത്തുന്ന സിനിമയായതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ പ്രതീക്ഷയിലാണ്.

ചിത്രത്തിന് ക്ലീൻ യു എ സെർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. അഭിനയ കരിയറിൽ ദിലീപിൻറെ 148-ാം ചിത്രമായെത്തുന്ന ‘തങ്കമണി’യിൽ രണ്ട് കാലഘട്ടങ്ങളിലുള്ള വേഷപ്പകർച്ചയിൽ ഇതുവരെ കാണാത്ത ലുക്കിലാണ് ദിലീപ് എത്തുന്നത്.

ഇടുക്കിജില്ലയിലെ തങ്കമണിയിൽ നടന്ന യഥാർത്ഥ സംഭവത്തിൻറെ ചലച്ചിത്രാവിഷ്കാരമായെത്തുന്ന ചിത്രം കേരളത്തിൻറെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു സംഭവമാണ്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിൻറെ നായികമാരായി എത്തുന്നത്.