ഐപിഎസ് ഓഫീസറുടെ വാഹനം കേടുപാടു വരുത്തി ഡിംപിള്‍ ഹയാത്തിക്കും പ്രതിശ്രുത വരനുമെതിരെ കേസ്

24 May 2023

ഐപിഎസ് ഓഫീസറുടെ വാഹനം കേടുപാടു വരുത്തിയതിന് സിനിമാ നടി ഡിംപിള്‍ ഹയാത്തിക്കും പ്രതിശ്രുത വരനുമെതിരെ കേസ്.
ജൂബിലി ഹില്‍സ് പൊലീസ് ആണ് കേസെടുത്തത്. ഐപിഎസ് ഓഫീസര്‍ രാഹുല്‍ ഹെഗ്‌ഡെയുടെ വാഹനം കേടുപാടു വരുത്തി എന്നാണ് കേസ്. ഹൈദരാബാദ് ജൂബിലി ഹില്‍സ് അപ്പാര്‍ട്ട്‌മെന്റിലെ വീടിന് സമീപം പാര്‍ക്കു ചെയ്ത വാഹനത്തില്‍ നടിയുടെ പ്രതിശ്രുത വരന്‍ വിക്ടര്‍ ഡേവിഡ് ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. രാഹുലിന്റെ ഡ്രൈവര്‍ ചേതന്‍കുമാര്‍ വാഹനത്തിനുണ്ടായ കേടുപാടുകള്‍ ചൂണ്ടിക്കാട്ടി നടിയെയും പ്രതിശ്രുത വരനെയും ചോദ്യം ചെയ്തു.
ഇതില്‍ കുപിതയായ നടി ഐപിഎസ് ഉദ്യോഗസ്ഥന്റെ വാഹനത്തില്‍ ഇടിച്ചുവെന്നും ചേതന്‍ കുമാര്‍ പറയുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ചേതന്‍കുമാര്‍ നടിക്കും പ്രതിശ്രുത വരന്‍ വിക്ടര്‍ ഡേവിഡിനുമെതിരെ ജൂബിലി ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.