സർക്കാർ ഇടപെടൽ; കേരളത്തിൽ ഇനിമുതൽ കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയിൽ ലഭിക്കും

single-img
28 August 2024

കാൻസർ ചികിത്സാ രംഗത് സംസ്ഥാന രംഗത്ത് സംസ്ഥാന സർക്കാർ നിർണായകമായ ഇടപെടൽ നടത്തുന്നു. കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍ ഇനി ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകും . ആദ്യഘട്ടത്തില്‍ 14 ജില്ലകളിലും 14 കാരുണ്യ കൗണ്ടറുകളിലൂടെയും മരുന്നുകൾ ലഭിക്കും.

വില കൂടുതലുള്ള കാൻസറിനെതിരെയുള്ള മരുന്നുകൾ സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാർമസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ ലഭ്യമായി തുടങ്ങും. ഇതിനുള്ള ‘കാരുണ്യ സ്പര്‍ശം’ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും.

നിലവിൽ കേരളത്തിൽ കാരുണ്യ ഫാര്‍മസുകളിലൂടെ വിതരണം ചെയ്യുന്ന 247 ഇനം മരുന്നുകളാണ് സീറോ പ്രോഫിറ്റായി നല്‍കുന്നത്. കേരളാ സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടികളുടെ ഭാഗമായാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയ പദ്ധതിയ്ക്ക് തുടക്കമിടുന്നതെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു .