വാട്ട്‌സാപ്പ്, സിഗ്‌നല്‍ തുടങ്ങിയുള്ള പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള കോളുകള്‍ക്ക് രാജ്യത്ത് നിയന്ത്രണമേര്‍പ്പെടുത്തുന്നു

single-img
2 September 2022

വാട്ട്‌സാപ്പ്, സിഗ്‌നല്‍ തുടങ്ങിയുള്ള പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള കോളുകള്‍ക്ക് രാജ്യത്ത് നിയന്ത്രണമേര്‍പ്പെടുത്തുന്നു .സൗജന്യ ഇന്റര്‍നെറ്റ് ഫോണ്‍ വിളികളില്‍ നിയന്ത്രണം കൊണ്ടുവരണം എന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതു സംബന്ധിച്ച്‌ ടെലികോം വകുപ്പ് ടെലികോം റെഗുലേറ്ററി അതോററ്റിയുടെ (ട്രായി) അഭിപ്രായം തേടി.

ഇന്റര്‍നെറ്റ് കോളിംഗ് സൗകര്യം ടെലികോം കമ്ബനികളുടെ വരുമാനം നഷ്ടപെടുത്തുമെന്നും ഒരേ സേവനത്തിന് ഒരേ ചാര്‍ജ് ഏര്‍പ്പെടുത്തണമെന്നുമാണ് ആവശ്യം.

ടെലികോം കമ്ബനികളെപോലെ ആപ്പുകള്‍ക്കും സര്‍വീസ് ലൈസന്‍സ് ഫീ, മറ്റ് ചട്ടങ്ങള്‍ എന്നിവ ബാധകമാക്കണമെന്നാണ് ടെലികോം കമ്ബനികള്‍ ഉന്നയിക്കുന്ന ആവശ്യം.2008ല്‍ ഇന്റര്‍നെറ്റ് കോളിംഗിന് നിശ്ചിത ചാര്‍ജ് (ഇന്റര്‍കണക്ഷന്‍ ചാര്‍ജ്) ട്രായ് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അത് നടപ്പാക്കിയില്ല. 2016-17 വര്‍ഷങ്ങളിലും ഇതേ ആവശ്യം റെഗുലേറ്ററും സര്‍ക്കാരും ചര്‍ച്ച നടത്തിയപ്പോള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ ഉന്നയിച്ചിരുന്നു.