ചൈനീസ് നിര്‍മ്മിത ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തു; അരവിന്ദ് കെജ്‌രിവാള്‍

single-img
18 December 2022

ദില്ലി : ഇന്ത്യ – ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് നിര്‍മ്മിത ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ഇരട്ടി വില കൊടുത്തും ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ വാങ്ങേണ്ടി വന്നാലും ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങരുതെന്നാണ് ആംആദ്മി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ കെജ്‌രിവാളിന്‍്റെ പരാമര്‍ശം. 90 ബില്യണ്‍ ഡോളറിന്‍്റെ ഉത്പന്നങ്ങള്‍ ആണ് രണ്ട് വര്‍ഷം മുമ്ബ് പോലും രാജ്യത്ത് ഇറക്കുമതി ചെയ്തത്.

ചൈനീസ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാന്‍ ബിജെപി സര്‍ക്കാര്‍ തയാറാകണം എന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ചൈന അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ തുടരുമ്ബോഴും എല്ലാം സുരക്ഷിതമാണ് എന്ന തോന്നല്‍ ഉണ്ടാക്കാന്‍ ആണ് കേന്ദ്രം ശ്രമിക്കുന്നത്. ചൈനക്ക് ഇറക്കുമതി കുറച്ചു കര്‍ശന മറുപടി നല്‍കാന്‍ തയ്യാര്‍ ആകണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.