ആടുജീവിതത്തെ നേരിടാൻ വയ്യ; ‘ബറോസ്’ റിലീസ് വീണ്ടും മാറ്റുന്നു

single-img
3 March 2024

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ‘ബറോസ്’ ന്റെ റിലീസ് വീണ്ടും മാറ്റുന്നു. മുൻപ് , മാർച്ച് 28ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ഈ സിനിമ മെയ് പകുതിയോടെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. മോഹൻലാലിൻ്റെ ജന്മദിന സമ്മാനമായി ചിത്രം ആരാധകർക്ക് നൽകാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.മേയ് 21നാണ് ലാലിന്റെ ജന്മദിനം.

അതേസമയം ആടുജീവിതത്തിന്റെ റിലീസ് നേരത്തെ മാർച്ച് 28 ലേക്ക് റിലീസ് മാറ്റിയിരുന്നു. ഈ cinima മുൻപ് റിലീസ് പ്രഖ്യാപിച്ചിരുന്ന ഏപ്രിൽ 10 ന് ധാരാളം ചിത്രങ്ങൾ റിലീസിനുള്ളതിനാലായിരുന്നു ആടുജീവിതം റിലീസ് മാറ്റിയത്.ആടുജീവിതത്തിന് പരമാവധി സ്‌ക്രീൻ ലഭിക്കുന്നതിനായിട്ടാണ് റിലീസ് മാറ്റിയത്.

ഇതോടുകൂടി മെയ് 16 ലേക്ക് ‘ബറോസ്’ റിലീസ് മാറ്റുകയായിരുന്നു. മോഹൻലാൽ സംവിധാനം ചെയ്യുന്ന കാരണത്താൽ തന്നെ വാർത്തകളിൽ ഇടം പിടിച്ച ‘ബറോസ്’ 3 ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഒരുക്കിയത്. ‘ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ജിജോ പുന്നൂസാണ് ചിത്രത്തിന്റെ പ്രാഥമിക തിരക്കഥ എഴുതിയിരിക്കുന്നത്.