ബിഎസ്‌എന്‍എല്‍ 4ജി സേവനങ്ങള്‍ നവംബര്‍ മുതല്‍ ആരംഭിക്കും

single-img
7 October 2022

4ജി സേവനങ്ങള്‍ നവംബര്‍ മുതല്‍ ആരംഭിക്കുമെന്ന് ബിഎസ്‌എന്‍എല്‍. 6ആമത് ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചായിരുന്നു ബിഎസ്‌എന്‍എലിന്റെ പ്രഖ്യാപനം.

മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ 5ജി പ്രഖ്യാപിച്ചപ്പോഴാണ് ബിഎസ്‌എന്‍എലിന്റെ 4ജി പ്രഖ്യാപനം.

ഈ വര്‍ഷം നവംബറോടുകൂടി 4ജിയിലേക്ക് മാറുമെന്നും അടുത്ത വര്‍ഷം തന്നെ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും കമ്ബനി പ്രഖ്യാപിച്ചു. 18 മാസങ്ങള്‍ക്കുള്ളില്‍ 1.25 ലക്ഷം 4ജി മൊബൈല്‍ സൈറ്റുകള്‍ രാജ്യത്ത് സ്ഥാപിക്കും. പ്ലാന്‍ താരിഫുകളെപ്പറ്റി കമ്ബനി അറിയിച്ചിട്ടില്ല. ഏതെല്ലാം നഗരങ്ങളിലാണ് ആദ്യം 4ജി സേവനം എത്തുകയെന്നും കമ്ബനി വ്യക്തമാക്കിയിട്ടില്ല. 2023 ഓഗസ്റ്റ് 15ഓടെ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നാണ് കമ്ബനിയുടെ അവകാശവാദം