ബിജെപി തന്നെ മാറ്റിനിര്‍ത്തിയെന്ന ആരോപണങ്ങള്‍ നിഷേധിച്ച്‌ ബി എസ് യെദിയൂരപ്പ

single-img
23 February 2023

ബിജെപി തന്നെ മാറ്റിനിര്‍ത്തിയെന്ന ആരോപണങ്ങള്‍ നിഷേധിച്ച്‌ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ.

തനിക്ക് അവസരങ്ങള്‍ നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഇങ്ങനെ എനിക്ക് സ്ഥാനവും ബഹുമാനവും നല്‍കുന്നത് കാണുമ്ബോള്‍, നരേന്ദ്ര മോദിയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. എനിക്ക് ലഭിച്ച അവസരങ്ങള്‍ മറക്കാന്‍ കഴിയില്ല. പാര്‍ട്ടി അവസരം നല്‍കിയതുകൊണ്ടാണ് ഞാന്‍ നാലു തവണ മുഖ്യമന്ത്രിയായത്. എനിക്ക് ലഭിച്ചത്ര അവസരങ്ങള്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല”. യെദിയൂരപ്പ സംസ്ഥാന നിയമസഭയില്‍ പറഞ്ഞു.

കര്‍ണാടകയില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തില്ലെന്ന വ്യാമോഹം വേണ്ടെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ച്‌ യെദിയൂരപ്പ പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പാക്കാന്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം കര്‍ണാടക നിയമസഭയില്‍ ആവര്‍ത്തിച്ചു. “തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. പ്രധാനമന്ത്രി മോദി എനിക്ക് നല്‍കിയ ബഹുമാനം ഓര്‍ക്കുമ്ബോള്‍, പാര്‍ട്ടിക്ക് വേണ്ടി എന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ശ്രമിക്കും. അതില്‍ സംശയമില്ല”. യെദിയൂരപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. നിയമസഭയിലെ തന്റെ വിടവാങ്ങല്‍ പ്രസംഗമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.