ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസ്; ഇന്ത്യയുടെ മണിക ബത്രയ്ക്ക് വെങ്കലം

single-img
19 November 2022

ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ മണിക ബത്രയ്ക്ക് വെങ്കല മെഡല്‍. ടൂർണമെന്റിന്റെ ചരിത്രത്തിൽ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മണിക ബത്ര. നിലവിലെ ലോക ആറാം നമ്പര്‍ താരമായ ജപ്പാന്റെ ഹിയ ഹയാതയെ മറികടന്നാണ് മണികയുടെ വെങ്കല നേട്ടം.

ഇപ്പോഴുള്ള ലോകറാങ്കിങ്ങില്‍ 44ാം സ്ഥാനത്താണ് മണിക ബത്ര. ലോകത്തെ തന്നെ മികച്ച താരങ്ങളായ ചെന്‍ സിംഗ്‌ടോങിനെയും ഹയാതയെയും പരാജയപ്പെടുത്തുകയെന്ന വലിയ വെല്ലുവിളിയാണ് മണികയ്ക്കുണ്ടായിരുന്നത്. നേരത്തെ മൂന്നു തവണ ഏഷ്യന്‍ ചാമ്പ്യനായിരുന്നു ഹിന ഹിയാത.

ടൂർണമെന്റിലെ സെമിഫൈനലില്‍ മിമ ഇറ്റോയോട് തോറ്റിരുന്നു ബിത്ര. നവംബര്‍ 17 മുതല്‍ നവംബര്‍ 19 വരെ തായ്‌ലന്‍ഡിലെ ബാങ്കോക്കിലെ ഹുവാമാര്‍ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസ് നടക്കുന്നത്.