ബ്രഹ്മപുരം തീപിടുത്തം; ആവശ്യമായ വിദ​ഗ്ധോപദേശം തേടും: മുഖ്യമന്ത്രി

single-img
13 March 2023

കൊച്ചിയിലെ ബ്രഹ്മപുരം തീപി‍ടിത്തത്തിൽ മുന്നോട്ട് ആവശ്യമായ വിദ​ഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയുള്ള പ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടെ നടത്തും. പ്ലാന്റിലെ തീ അണയ്ക്കുന്നതിനായി പ്രവർത്തിച്ച കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസ് വിഭാ​ഗത്തേയും സേനാം​ഗങ്ങളേയും ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.

അ​ഗ്നിരക്ഷാ സേനയ്‌ക്കൊപ്പം പ്രവർത്തിച്ച ഹോം​ഗാർഡ്സ്, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ തുടങ്ങിയവരുടെ പ്രവർത്തനം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. വിശ്രമമില്ലാതെ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരേയും വിവിധ വകുപ്പുകളേയും അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബിപിസിഎല്‍, സിയാല്‍, പെട്രോനെറ്റ് എല്‍എന്‍ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണെന്നും വാർത്താകുറിപ്പിലൂടെ മുഖ്യമന്ത്രി പറഞ്ഞു