മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരിൽ ഇന്നും കരിങ്കൊടി പ്രതിഷേധം

single-img
21 February 2023

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ വെച്ചാണ് കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

കെഎസ് യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണന്‍ പാലാട്, റിജിന്‍രാജ്, അക്ഷിന്‍ എന്നിവരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ചത്.


വീട്ടില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇന്നലെയും കണ്ണൂരിലും കാസര്‍കോടും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു.