അസമിൽ ബിജെപി വനിതാ നേതാവ് കൊല്ലപ്പെട്ട നിലയിൽ; ഗോൽപാറയിൽ ദേശീയ പാതയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി

single-img
12 June 2023

അസമിലെ ഗോൾപാറ ജില്ലയിൽ ഇന്ന് ബിജെപി വനിതാ നേതാവിനെ അജ്ഞാതർ കൊലപ്പെടുത്തി മൃതദേഹം ദേശീയ പാത 17ൽ തള്ളിയതായി പൊലീസ് അറിയിച്ചു. ബിജെപി ജില്ലാ സെക്രട്ടറി ജോനാലി നാഥിന്റെ മൃതദേഹമാണ് കൃഷ്ണായി പോലീസ് സ്റ്റേഷൻ പരിധിയിലെ സൽപാറയിലെ ദേശീയപാതയിൽ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗോൾപാറ സിവിൽ ആശുപത്രിയിലേക്ക് അയച്ച പോലീസ്, മറ്റെവിടെയെങ്കിലും കൊലപ്പെടുത്തി മൃതദേഹം പിന്നീട് ഇവിടെ ഉപേക്ഷിച്ചതാണോയെന്ന് സംശയിക്കുന്നു.