കേരളത്തിൽ ബിജെപി വട്ടപ്പൂജ്യം; സിനിമാനടനെ കാണാൻ വരുന്നവര്‍ വോട്ടാകണമെന്നില്ല: കെ മുരളീധരൻ

single-img
27 April 2024

ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂർ മണ്ഡലത്തിൽ ബിജെപി കള്ളവോട്ടിന് ശ്രമിച്ചു എന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. സിനിമാനടനെ കാണാൻ വരുന്നവര്‍ വോട്ടാകണമെന്നില്ലെന്നും സുരേഷ്‌ഗോപിയെ ഉദ്ദേശിച്ചു കെ മുരളീധരൻ പറഞ്ഞു.

മണ്ഡലത്തിലെ ബിജെപി ഫ്ളാറ്റുകളില്‍ കള്ളവോട്ട് ചേര്‍ത്തു, അതിനായി ബിഎല്‍ഒയുടെ ഒത്താശയുമുണ്ടായിരുന്നു, പൂങ്കുന്നം ഹരിശ്രീയിൽ ക്രോസ് വോട്ട് നടന്നു, ലഭ്യമായ കണക്കുകൾ പ്രകാരം യുഡിഎഫ് ഒന്നും എല്‍ഡിഎഫ് രണ്ടിലും വരണം, ഡീൽ അനുസരിച്ചാണെങ്കിൽ ബിജെപി രണ്ടാമത് വരണം, അങ്ങനെവന്നാൽ ഉത്തരവാദി പിണറായിയായിരിക്കും.

തോൽക്കുന്നത് വരെ ബിജെപിക്ക് പ്രതീക്ഷിക്കാം, കേരളത്തിൽ ബിജെപി വട്ടപ്പുജ്യം, കാണാൻ വരുന്നവരുടെയും ടാറ്റാ കാണിക്കുന്നവരുടെയും കണക്കെടുത്ത് ഏതെങ്കിലും സ്ഥാനാർഥി വിജയിച്ചിട്ടുണ്ടോ, സിനിമാനടനെ കാണാൻ വരുന്നവർ വോട്ടാവണമെന്നില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.