ക്രിസ്ത്യന്‍ സഭകളുമായി കൗശലക്കാരനായ കുറുക്കന്റെ മനസുമായി ബിജെപി ചങ്ങാത്തം കൂടുന്നു: ബിനോയ് വിശ്വം

single-img
31 March 2024

തങ്ങൾക്കെതിരായ അപ്രിയസത്യങ്ങള്‍ ആരു പറഞ്ഞാലും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി വേട്ടയാടുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. കേരളത്തികൾ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണണ്ടെന്നും ഇരുവര്‍ക്കും ഇടതു വിരുദ്ധതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും ന്യൂനപക്ഷ അവകാശങ്ങള്‍ വോട്ട് പ്രശ്‌നമോ മതപ്രശ്‌നമോ ആയിട്ടല്ല ഇടതുപക്ഷം കാണുന്നത്. അതുകൊണ്ടുതന്നെ ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ ഇടതുപക്ഷത്തോട് അടുക്കുന്നു. ക്രിസ്ത്യന്‍ സഭകളുമായി കൗശലക്കാരനായ കുറുക്കന്റെ മനസുമായി ബിജെപി ചങ്ങാത്തം കൂടുന്നു. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ശത്രുപക്ഷത്തയാണ് ആര്‍എസ്എസ് കാണുന്നത്. ക്രിസ്ത്യാനികളെ തെറ്റിധരിപ്പിച്ച് ഒപ്പം നിര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം ആദായനികുതി വകുപ്പിന്റെ വിശ്വാസത തകര്‍ത്തു. ഇഡിയെ ബിജെപി വേട്ടപ്പട്ടിയാക്കി. എകെ ആന്റണിയുടെ മകനെയും കരുണാകരന്റെ മകളെയും ബിജെപിക്ക് കോണ്‍ഗ്രസ് സംഭാവന നല്‍കിയെന്നും അദ്ദേഹം പരിഹസിച്ചു.