ഫുട്ബോർഡിൽ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാർത്ഥികളെ ബസ് തടഞ്ഞുനിർത്തി മർദ്ദിച്ചു; ബിജെപി നേതാവ് രഞ്ജന നാച്ചിയാർ അറസ്റ്റിൽ

single-img
4 November 2023

ബസിലെ ഫുട്ബോർഡിൽ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാർത്ഥികളെ ബസ് തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിൽ തമിഴ് നടിയും ബിജെപി നേതാവുമായ രഞ്ജന നാച്ചിയാർ അറസ്റ്റിൽ. തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള ബസിന്റെ ഫുട്ബോർഡിൽ നിന്ന വിദ്യാർഥികളെ കാറിൽ പിന്തുടർന്ന് എത്തിയാണ് രഞ്ജന മർദിച്ചത്.

ചെന്നൈയ്ക്ക് സമീപം കെറുമ്പാക്കത്ത് കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. കുൺട്രത്തൂർ നിന്ന് പോരൂരിലേക്ക് പോകുകയായിരുന്ന ബസ് തടഞ്ഞുനിര്‍ത്തിയാണ് വിദ്യാർത്ഥികളെ മർദിച്ചത്. വിദ്യാർത്ഥികൾ ഈ രീതിയിൽ യാത്രചെയ്യുന്നത് നിങ്ങൾക്ക് തടയാമായിരുന്നില്ലേ എന്ന് രഞ്ജന ഡ്രൈവറോട് കയർക്കുന്നതും വിഡിയോയിൽ കാണാം.

https://twitter.com/Akshita_N/status/1720662879190585537/history