രാഹുല്‍ ഗാന്ധി സ്പീക്കര്‍ക്ക് മാപ്പെഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

17 March 2023

രാഹുല്‍ ഗാന്ധി സ്പീക്കര്‍ക്ക് മാപ്പെഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ഇതിനു ശേഷമേ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാവൂ എന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി പ്രള്‍ഹാദ് ജോഷി ആവശ്യപ്പെട്ടു.
എന്നാല്‍ അദാനി വിഷയം ഉന്നയിക്കാന്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കണം എന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. വിദേശത്ത് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഭരണപക്ഷം തുടര്‍ച്ചയായി പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ രാഹുല്‍ ഇന്നലെ പാര്‍ലമെന്റില്‍ എത്തിയിരുന്നു.