‘മോദി കുടുംബപ്പേര്’; സുശീൽ കുമാർ മോദി നൽകിയ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ബിഹാർ കോടതി സമൻസ് അയച്ചു

single-img
30 March 2023

2019ലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി മോദിക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ ബിജെപി നേതാവ് സുശീൽ കുമാർ മോദി നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ ഏപ്രിൽ 12ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്താൻ ബിഹാർ പ്രത്യേക കോടതി സമൻസ് അയച്ചു.

ക്രിമിനൽ നടപടി ചട്ടത്തിലെ 313-ാം വകുപ്പ് പ്രകാരമാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആദി ദേവ് ഉത്തരവിട്ടത്. പ്രതികളെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്താൻ കോടതിയെ അധികാരപ്പെടുത്തുന്നുവെന്ന് മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്ക് വേണ്ടി ഹാജരായ എസ്.ഡി.സഞ്ജയ് പറഞ്ഞു. സുശീൽ മോദി, മുൻ മന്ത്രിയും ബാങ്കിപൂർ എംഎൽഎയുമായ നിതിൻ നവിൻ, ദിഘ എംഎൽഎ സഞ്ജീവ് ചൗരസ്യ, ഭാരതീയ ജനതാ യുവമോർച്ച നേതാവ് മനീഷ് കുമാർ എന്നിവരുടെ മൊഴികൾ കോടതി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിൽ മോദി സമൂഹത്തെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സുശീൽ മോദിയാണ് രാഹുൽ ഗാന്ധിക്കെതിരെ കേസ് ഫയൽ ചെയ്തത്. “എല്ലാ കള്ളന്മാർക്കും മോദി എന്ന് പൊതുനാമമായത് എങ്ങനെ?” – എന്ന് രാഹുൽ പറഞ്ഞിരുന്നു.