ഷൈൻ ടോം ചാക്കോ, ബിനു പപ്പു, സംവിധായകൻ എം എ നിഷാദ്: പുത്തൻ താരനിരയുമായി ഭാരത സർക്കസ്; പോസ്റ്റർ പുറത്തിറങ്ങി

single-img
18 September 2022

സംവിധായകൻ എം എ നിഷാദ്, ഷൈൻ ടോം ചാക്കോ, ബിനു പപ്പു എന്നിവർ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ഭാരത് സർക്കസിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഏകദേശം ആയിരത്തോളം പേരാണ് അവരുടെ സ്വന്തം സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തത്. ഭാരത സർക്കസ് എന്ന പേരിലെ കൗതുകം ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്.

കഥയുടെ ഇതിവൃത്തം അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. എന്നാൽ, ഇതൊരു ശക്തമായ രാഷ്ട്രീയ പ്രമേയം ആണ് എന്ന സൂചനയും അണിയറപ്രവർത്തകർ നൽകുന്നുണ്ട്. ഷൈൻ ടോം ചാക്കോ,ബിനു പപ്പു,സംവിധായകൻ എം എ നിഷാദ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, സുധീർ കരമന, സുനിൽ സുഗദ, കലാഭവൻ പ്രജോദ്,ജയകൃഷ്ണൻ, പാഷാണം ഷാജി, ആരാധ്യ ആൻ,മേഘാ തോമസ്, ആഭിജ, സരിത കുക്കു, ദിവ്യാ നായർ, അനു നായർ, ജോളി ചിറയത്ത് തുടങ്ങിയവർ അഭിനയിക്കുന്നു.

ബെസ്റ്റ് വേ എന്റ്റെർടെയിന്മെന്റ്റിന്റ്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സോഹൻ സീനുലാലാണ്. മുഹാദ് വെമ്പായം തിദക്കഥ രചിച്ചിരിക്കുന്ന സിനിമയുടെ സംഗീതം ബിജി ബാലാണ്. ബിനു കുര്യൻ ക്യാമറയും, വി സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു