ഇന്ത്യ ഹിന്ദുരാഷ്ട്രം തന്നെ; പ്രത്യേകിച്ച് സ്ഥാപിക്കേണ്ട ആവശ്യമില്ല: ആർഎസ്എസ്

single-img
14 March 2023

ഇന്ത്യ ഇതിനകം തന്നെ ഒരു ‘ഹിന്ദു രാഷ്ട്രം’ ആണെന്നും അത് ഒരു “സാംസ്കാരിക സങ്കൽപ്പം” ആണെന്നും ഭരണഘടന പ്രകാരം സ്ഥാപിക്കേണ്ട ആവശ്യമില്ലെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ.

രാഷ്ട്രം ഒരു സാംസ്‌കാരിയ സങ്കല്‍പ്പമാണ്. രാജ്യം എന്നത് ഭരണഘടനയാല്‍ സ്ഥാപിക്കപ്പെട്ടതാണ്. കഴിഞ്ഞ 100 വര്‍ഷമായി ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് ഞങ്ങള്‍ പറയുന്നത് അതൊരു സാംസ്‌കാരിക ആശയമാണ്, സൈദ്ധാന്തികമല്ല എന്നാണ്. ഭാരതം ഇപ്പോള്‍ തന്നെ ഒരു ഹിന്ദുരാഷ്ട്രമാണ്. അതിനെ ഹിന്ദു രാഷ്ട്രമായി വീണ്ടും പ്രഖ്യാപിക്കേണ്ടതില്ല-ദത്താത്രേയ മാധ്യമങ്ങളോട് പറഞ്ഞു

രാഷ്ട്രം ഒരു സാംസ്കാരിക സങ്കൽപ്പമാണ്. ഭാരതം ഇതിനകം ഒരു ഹിന്ദു രാഷ്ട്രമാണ്. അതിനെ ഒരു ഹിന്ദു രാഷ്ട്രമാക്കേണ്ട ആവശ്യമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു