ബിബിസി ഓഫിസിലെ റെയ്ഡ് 24 മണിക്കൂർ പിന്നിട്ടു

single-img
15 February 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും 2002ലെ ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള വിവാദ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിനു പിന്നാലെ ബിബിസിയുടെ ഡൽഹി , മുംബൈ ഓഫീസുകളിൽ ആരംഭിച്ച ആദായ നികുതി വകുപ്പിന്റെ റെയ്ഡ് 24 മണിക്കൂർ പിന്നിട്ടു.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്നും ബിബിസി ജീവനക്കാർക്ക് നിർദ്ദേശം നൽകി. ജീവനക്കാർ ചോദിച്ചാൽ വ്യക്തിഗത വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കാം. ശമ്പളവുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം,” ബിബിസി ജീവനക്കാർക്ക് അയച്ച ഇ മെയിലിൽ പറയുന്നു.

ഇന്നലെ രാവിലെ 11.30ഓടെയാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. അന്താരാഷ്ട്ര നികുതികളിൽ ഉൾപ്പെടെ ക്രമക്കേടുണ്ടെന്ന പരാതികളിലാണ് റെയ്ഡ്. എന്നാൽ ഓഫീസുകളിലേത് പരിശോധനയല്ല സർവേയാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇന്നലെ മാധ്യമ പ്രവർത്തകരുടെ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പിടിച്ചെടുത്തിരുന്നു.