ബിബിസി ഓഫീസ് റെയ്ഡ്; ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടില്ല;മൊഴി രേഖപ്പെടുത്തിയത് പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ മാത്രം
17 February 2023

ന്യൂഡല്‍ഹി : ബിബിസി ഓഫീസില്‍ വളരെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ മാത്രം മൊഴിയാണ് രേഖപ്പെടുത്തിയതെന്ന് വിശദീകരിച്ച് ആദായ നികുതി വകുപ്പ്.
ആരുടെയും ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടില്ല. ക്ളോണിങ് നടത്തിയത് പ്രധാനപ്പെട്ട ഉപകരണങ്ങള്‍ മാത്രമാണ്. അതിന് ശേഷം ഇവ തിരികെ നല്‍കി. ജീവനക്കാരെ അവരുടെ ജോലി ചെയ്യുന്നതില്‍ തടസപ്പെടുത്തിയില്ലെന്നും വകുപ്പ് വിശദീകരിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഉദ്യോഗസ്ഥര്‍ മുംബൈയിലെ കലീനയിലുള്ള ബിബിസി ഓഫീസിലെ പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയത്. അതേസമയം പരിശോധന നടന്ന മൂന്ന് ദിവസവും പുറത്ത് പോകാതെ ചില ഉദ്യോഗസ്ഥര്‍ക്ക് ഓഫീല്‍ തുടരേണ്ടി വന്നുയെന്നത് കൂടതല്‍ ചര്‍ച്ചയ്‌ക്ക് വഴിവെക്കുമെന്നാണ് സൂചന.


