ബംഗ്ലദേശിന് വൈദ്യുതി നല്‍കാനുള്ള പദ്ധതി അനിശ്ചിതത്വത്തിൽ; അദാനി കൂടുതല്‍ പ്രതിസന്ധിയിലേക്ക്

single-img
5 February 2023

ദില്ലി: വ്യവസായി ഗൗതം അദാനി കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ബംഗ്ലദേശിന് വൈദ്യുതി നല്‍കാനുള്ള പദ്ധതി അനിശ്ചിതത്വത്തില്‍.

കഴിഞ്ഞ ജനുവരിയില്‍ തുടങ്ങേണ്ട പദ്ധതി ഇതിനോടകം രണ്ട് തവണ മുടങ്ങി. പദ്ധതി പൂര്‍ണമായി നടപ്പാകാന്‍ ആറു മാസം കൂടി വൈകിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ‘അയല്‍വാസിക്കാദ്യം’ പദ്ധതിയുടെ ഭാഗമായാണ് അദാനി പദ്ധതി ഏറ്റെടുത്തത്.

അതേസമയം, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും (എല്‍ഐസി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്‌ബി‌ഐ) അദാനി ഗ്രൂപ്പുമായി വലിയ ഇടപാടുകളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ ഏറ്റവും ലിയ ഇന്‍ഷുറന്‍സ് കമ്ബനിയും ഏറ്റവും വലിയ പൊതുമേഖലാ ബാങ്കും അദാനിയുമായി നടത്തിയ ഇടപാടുകള്‍ പരിധോധിച്ചിട്ടുണ്ട് എന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

എല്‍ഐസിയും എസ്ബിഐയും അദാനി കമ്ബനികള്‍ക്ക് നല്‍കിയ വായ്പ തങ്ങളുടെ അനുവദനീയമായ പരിധിക്കുള്ളില്‍ നിന്ന് തന്നെയാണ് എന്ന് വ്യക്തമായതായി ധനമന്ത്രി പറഞ്ഞു. എസ്ബിഐ അടക്കം ഇന്ത്യയിലെയും വിദേശത്തെയും ബാങ്കുകള്‍ ഓഹരി ഈടായി സ്വീകരിച്ച്‌ അദാനിക്ക് നല്‍കിയ വായ്പ രണ്ടു ലക്ഷം കോടിയിലേറെ വരുമെന്നാണ് കണക്ക്.