ടി20യിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ്; ക്രിസ് ഗെയിലിൻ്റെ റെക്കോർഡ് തകർത്ത് ബാബർ
ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് നേടുന്ന താരമായി പാകിസ്ഥാന്റെ ബാബർ അസം മാറി. ഇന്ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) 2024-ൽ കറാച്ചി കിംഗ്‌സിനെതിരായ മത്സരത്തിൽ പെഷവാർ സാൽമിക്ക് വേണ്ടി കളിക്കുമ്പോഴാണ് അദ്ദേഹം ഈ റെക്കോർഡ് സ്വന്തമാക്കിയത് .
ഐപിഎൽ 2017- സീസണിൽ രാജ്‌കോട്ടിൽ നടന്ന ഗുജറാത്ത് ലയൺസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്വേ ണ്ടി കളിക്കുന്നതിനിടെ തൻ്റെ 285-ാം ഇന്നിംഗ്‌സിൽ ഈ നേട്ടം കൈവരിച്ച ക്രിസ് ഗെയ്‌ലിൻ്റെ റെക്കോർഡാണ് ബാബർ ഇന്ന് തകർത്തത്. കുട്ടി ക്രിക്കറ്റിൽ തൻ്റെ 271-ാം ഇന്നിംഗ്‌സിലാണ് ബാബർ ഗെയ്‌ലിനെ മറികടന്നത്.
പിന്നിലായി യഥാക്രമം 299, 303 ഇന്നിംഗ്‌സുകളിൽ എത്തിയ വിരാട് കോഹ്‌ലിയും ഡേവിഡ് വാർണറും പട്ടികയിൽ മൂന്നും നാലും സ്ഥാനത്താണ്. ഇതോടൊപ്പം ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരത്തിൽ സാൽമി ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനെ നേരിട്ടപ്പോൾ, പിഎസ്എൽ ചരിത്രത്തിൽ 3000 റൺസ് എന്ന നാഴികക്കല്ല് തികയ്ക്കുന്ന ആദ്യ ബാറ്ററായി ബാബർ മാറി.