അനുയോജ്യമായ സമയത്ത് അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കും: ശശി തരൂർ

single-img
5 February 2024

വളരെ കുട്ടിക്കാലം മുതല്‍ ശ്രീ രാമനെ പ്രാര്‍ഥിക്കുന്ന ഒരാളെന്ന നിലയില്‍ തന്റെ ദൈവത്തെ ബി.ജെ.പിക്ക് വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശശി തരൂര്‍ എം.പി. ഏതെങ്കിലുമൊരു ദൈവത്തിനുമേല്‍ ബി.ജെ.പിക്ക് പ്രത്യേക അവകാശമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ക്ഷേത്രത്തില്‍ പോകുന്നത് പ്രാര്‍ഥിക്കാനാണ്. രാഷ്ട്രീയത്തിന് വേണ്ടിയല്ല. അനുയോജ്യമായ സമയത്ത് താന്‍ അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കും. ഭഗവാന്‍ രാമനെക്കുറിച്ച് നെഗറ്റീവായി ഒന്നും കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. പുരോഹിതരല്ല, പ്രധാനമന്ത്രിയാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ് നടത്തിയതെന്നും തരൂര്‍ വിമര്‍ശിച്ചു.

ബി.ജെ.പിക്ക് ഇപ്പോള്‍ തങ്ങള്‍ ഹിന്ദു വിരുദ്ധരാണ്. പെട്ടെന്നാണ് തങ്ങള്‍ അവര്‍ക്ക് ഹിന്ദുവിരുദ്ധരായി മാറിയത്. 80 ശതമാനം ഇന്ത്യക്കാരും ഹിന്ദുക്കളാണ്. അതുപോലെ 80 ശതമാനം കോണ്‍ഗ്രസുകാരും ഹിന്ദുക്കളാണ്. ഇന്‍ഡ്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും തരൂര്‍ കൂട്ടിച്ചേർത്തു.