അസമിന്റെ സാമ്പത്തിക സ്ഥിതി ശ്രീലങ്കയെപ്പോലെയാകുമെന്ന് അഖിൽ ഗോഗോയ്

single-img
14 March 2023

അസമിന്റെ സാമ്പത്തിക സ്ഥിതി ഉടൻ തന്നെ ശ്രീലങ്കയെപ്പോലെയാകുമെന്ന് ശിവസാഗർ എം എൽ എ അഖിൽ ഗൊഗോയ് അവകാശപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ കടബാധ്യത കണക്കിലെടുത്താണ് കേന്ദ്രം സംസ്ഥാന സർക്കാരിനുള്ള വായ്പ അനുവദിക്കുന്നത് നിർത്തിയതെന്നും റൈജോർദൾ പാർട്ടി നേതാവ് ഗോഗോയ് ആരോപിച്ചു.

2022 നവംബർ വരെ, അസം സർക്കാരിന് ആകെ കടബാധ്യത 1,27,073 കോടി രൂപയാണ്. നിലവിൽ ശ്രീലങ്കയെ ബാധിക്കുന്നത് പോലെയുള്ള ഒരു സാമ്പത്തിക ദുരന്തം നമ്മുടെ സംസ്ഥാനം അനുഭവിക്കുന്നതിൽ നിന്ന് വിദൂരമല്ല- ശിവസാഗർ എം എൽ എ അഖിൽ ഗൊഗോയ് പറഞ്ഞു.

കഴിഞ്ഞയാഴ്ച അസംബ്ലിയുടെ ബജറ്റ് സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം, സംസ്ഥാന സർക്കാരിനെതിരെ എം‌എൽ‌എ രൂക്ഷമായ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ പ്രസ്താവന.