മെട്രോ നിര്‍മ്മാണത്തിന്റെ ഭാഗമായി കാന കമ്ബി ഇല്ലാതെ നിര്‍മ്മിക്കുന്നത് ചോദ്യം ചെയ്തയാള്‍ക്ക് മര്‍ദ്ദനം

single-img
17 January 2023

കൊച്ചി : മെട്രോ നിര്‍മ്മാണത്തിന്റെ ഭാഗമായി കാന കമ്ബി ഇല്ലാതെ നിര്‍മ്മിക്കുന്നത് ചോദ്യം ചെയ്തയാള്‍ക്ക് മര്‍ദ്ദനം.

പാലാരിവട്ടം സ്വദേശി കുര്യനാണ് മര്‍ദ്ദനം ഏറ്റത്. കരാര്‍ കമ്ബനി സൂപ്പര്‍വൈസര്‍ മര്‍ദിച്ചു എന്നാണ് പരാതി. കുദ്രോളി എന്ന കമ്ബനിയിലെ സൂപ്പര്‍വൈസര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ‘കാനയിലേക്ക് പിടിച്ചു തള്ളി’യെന്നാണ് ഇയാളുടെ പരാതിയില്‍ പറയുന്നത്.

നാട്ടുകാര്‍ കൂടിയതിനെ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തി. ഇന്നലെയാണ് സംഭവം നടന്നത്. പാലാരിവട്ടം പൊലീസില്‍ ആണ് കുര്യന്‍ പരാതി നല്‍കിയിരിക്കുന്നത്.