പാഠപുസ്തകങ്ങൾ തർജ്ജമ ചെയ്യാൻ ഇനി നിർമിതബുദ്ധി; നടപടികളുമായി യുജിസി

single-img
1 August 2023

നിർമിതബുദ്ധി ( എഐ സാങ്കേതിക വിദ്യ ) ഉപയോഗിച്ച് പാഠപുസ്തകങ്ങൾ പ്രാദേശികഭാഷകളിലേക്ക് വിവർത്തനം ചെയ്യാനുള്ള നടപടികളുമായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു.ജി.സി.).

അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇത്തരത്തിൽ വിവർത്തനംചെയ്യുന്ന പാഠപുസ്തകങ്ങളിലെ തെറ്റുകൾ തിരുത്താൻ വിദഗ്ധരുടെ സഹായംതേടും. പ്രദേശികഭാഷകളിൽ എൻജിനിയറിങ്, മെഡിക്കൽ, നിയമബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നതിനാൽ സാങ്കേതികവാക്കുകളുടേതുൾപ്പെടെയുള്ള പരിഭാഷയ്ക്ക് നിർമിതബുദ്ധി ഉപയോഗിക്കുന്നതിലെ സാധുത തേടുമെന്ന് എ.ഐ.­സി.ടി.ഇ.­യും എൻ.എം.സി.യും പ്രതികരിച്ചു.