അമേരിക്കൻ സൈന്യത്തിൽ ഭിന്നത; കരസേനാ മേധാവി ജനറൽ റാൻഡി ജോർജിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടു

single-img
5 April 2026

ഇറാനുമായുള്ള യുദ്ധം ഒരു മാസം പിന്നിടുമ്പോൾ അമേരിക്കൻ ഭരണകൂടത്തിലും സൈനിക നേതൃത്വത്തിലും കടുത്ത ആഭ്യന്തര കലഹം. പ്രതിരോധ സെക്രട്ടറി പീറ്റ്‌ ഹെഗ്‌സെത്തും സൈനിക ഉദ്യോഗസ്ഥരും തമ്മിലുള്ള ഭിന്നതയെത്തുടർന്ന് നിർണ്ണായകമായ പല മാറ്റങ്ങളും സേനയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. കാലാവധി തികയ്ക്കാൻ ഒരു വർഷം ബാക്കിനിൽക്കെ കരസേനാ മേധാവി ജനറൽ റാൻഡി ജോർജിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടു.

ജനറൽ ഡേവിഡ് ഹോഡ്‌നെ (ട്രാൻസ്ഫർമേഷൻ ആൻഡ് ട്രെയിനിങ് കമാൻഡ്), ജനറൽ വില്യം ഗ്രീൻ ജൂനിയർ എന്നിവരെയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കി. എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ, ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ് എന്നിവരും ഉടൻ പുറത്തായേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതെസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് രണ്ട് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു. എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ (ഇറാൻ അതിർത്തിയിൽ), എ-10 തണ്ടർബോൾട്ട് II (ഹോർമുസ് കടലിടുക്കിൽ) എന്നിവ ഇറാൻ വെടിവെച്ചിട്ടു. എഫ്-15 വിമാനത്തിലെ ഒരു വൈമാനികനെ അമേരിക്കൻ സൈന്യം രക്ഷപ്പെടുത്തി. കാണാതായ രണ്ടാമത്തെ പൈലറ്റിനായി ഇറാനും അമേരിക്കയും സമാന്തരമായി തിരച്ചിൽ നടത്തുന്നു.