രാജ്യത്തെ നികുതി നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കവുമായി ജി എസ് ടി സമിതി

single-img
13 October 2021

കേന്ദ്ര ധനകാര്യ മന്ത്രിയായ നിര്‍മല സീതാരാമന്റെ നേതൃത്വത്തിലുള്ള ജി എസ് ടി സമിതി രാജ്യത്തെ നികുതി നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിൽ. ഈ വരുന്ന ഡിസംബറില്‍ സമിതി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തും.

ഇപ്പോൾ അഞ്ച്, 12, 18, 28 എന്നിങ്ങനെയുള്ള നികുതി നിരക്ക് ഘടന. ഇവയിൽ ഏറ്റവും കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. അഞ്ച് ശതമാനം എന്നത് ആറാക്കാനും 12 എന്നത് 13 ആക്കാനുമാണ് ആലോചന.

നവംബർ അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ സമിതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്നാണ് വിവരം. പക്ഷെ ഇതുവരെ ഇക്കാര്യത്തിൽ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല എന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2022 ആദ്യം വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ രീതിയിലുള്ള തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ പോകുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം. നിലവിൽ കൊവിഡിന്റെ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും വലിയ വരുമാന നഷ്ടം ഉണ്ടാക്കിക്കുകയും ചെലവുകള്‍ ഭാരിച്ചിരിക്കുകായും ചെയ്തതിനാൽ റവന്യൂ കമ്മി മറികടക്കാന്‍ വരുമാനം വര്‍ധിപ്പിച്ചേ മതിയാകൂ എന്ന നിലയിലാണ് സര്‍ക്കാരുകള്‍.