ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയക്ക് വെങ്കലം; ഒളിംപിക്‌സില്‍ ഇന്ത്യക്ക് ഇത് ആറാം മെഡല്‍

single-img
7 August 2021

ടോക്കിയോ ഒളിമ്പിക്സിൽ ഒളിംപിക്‌സില്‍ പുരുഷ വിഭാഗം 65 കിലോ ഗ്രാം ഫ്രീസ്റ്റൈയ്ല്‍ ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയക്ക് വെങ്കലം. ഇതോടെ ഇതുവരെ ഇന്ത്യക്ക് ആറാം മെഡല്‍ സ്വന്തമായി. നേരത്തെ മൂന്ന് തവണ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് നേടിയിട്ടുള്ള കസാഖ്സ്ഥാന്റെ ദൗളത് നിയാസ്‌ബെകോവിനെയാണ് ബജ്‌റംഗ് വീഴ്ത്തിയത്.

ആവേശകരമായ മത്സരത്തിൽ കസാഖ് താരത്തിന് ഒരു പോയിന്റ് പോലും നേടാന്‍ സാധിച്ചില്ല. ഇന്ത്യന്‍ താരം എട്ട് പോയിന്റുകള്‍ സ്വന്തമാക്കി. ഈ ഒളിമ്പിക്സിൽ മാത്രം ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. മുൻപ് 57-ാം കിലോ ഗ്രാം വിഭാഗത്തില്‍ രവികുമാര്‍ ദഹിയ വെള്ളി നേടിയിരുന്നു. നേരത്തെ സെമിയില്‍ മൂന്ന് തവണ ലോക ചാംപ്യനായ അസര്‍ബയ്ജാന്‍ താരം ഹാജി അലിയേവിനോടാണ് ബജ്‌റംഗ് പരാജയപ്പെട്ടിരുന്നത്.