സോഷ്യൽ മീഡിയയിൽ തരംഗമായി പ്രിയ വാര്യരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

single-img
1 July 2021

സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് നടി പ്രിയ വാര്യരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. പ്രിയയുടെ അടുത്ത സുഹൃത്താണ് ബ്ലാക്ക് ഡീപ് നെക്ക് ഗൗണിലുള്ള പ്രിയയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഷൂട്ടിനായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതും അദ്ദേഹം തന്നെയാണ്.

“ഞാന്‍ ഓര്‍ക്കുന്നു ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മള്‍ കണ്ടിരുന്ന സ്വപ്‌നം . നീ ഒരു നടിയാകുമെന്നും ഞാന്‍ ഡിസൈനര്‍ ആകുമെന്നുമായിരുന്നു ആ സ്വപ്നം. ഇപ്പോള്‍ നാം ആഗ്രഹിച്ച ലക്ഷ്യത്തില്‍ പൂര്‍ണമായി നമ്മള്‍ എത്തി എന്ന് പറയാനാകില്ലെങ്കിലും അങ്ങോട്ടുള്ള യാത്രയില്‍ ശരിയായ പാതയിലാണ് നമ്മളെന്നത് എന്നെ സന്തോഷിപ്പിക്കുന്നു. കടന്നുപോന്ന വഴിയില്‍ നമ്മള്‍ ഉപേക്ഷിച്ച എല്ലാ കാര്യങ്ങളിലും, നമ്മള്‍ ആയിത്തീര്‍ന്ന എല്ലാ കാര്യങ്ങളിലും നമ്മള്‍ ആകാന്‍ ശ്രമിക്കുന്ന എല്ലാ കാര്യങ്ങളിലും ഇപ്പോള്‍ ഞാന്‍ അഭിമാനിക്കുന്നു

ഒരിക്കല്‍ സ്‌കൂളില്‍ നിന്നും പുറത്താക്കിയപ്പോള്‍, ഒരു സ്‌കൂള്‍ മുഴുവന്‍ എന്നെക്കുറിച്ച് അടക്കം പറഞ്ഞപ്പോള്‍ എന്നോട് വന്ന് സംസാരിക്കാന്‍ ശ്രമിച്ചതും ഒപ്പമുണ്ടാകും എന്ന് ഉറപ്പു നല്‍കിയതും പ്രിയയാണ്. ഈ ആറ് വര്‍ഷവും നീ ആ വാക്ക് പാലിച്ചു.. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു..” എന്നാണ് ചിത്രം പങ്കുവെച്ച് പ്രിയയുടെ സുഹൃത്ത് എഴുതിയത്.

https://www.instagram.com/p/CQrAQVOtIBp/?utm_source=ig_embed&utm_campaign=loading