ഐപിഎല്ലിനെയും പ്രതിസന്ധിയിലാക്കി കൊവിഡ് ബാധ; മത്സരങ്ങള്‍ മാറ്റാതെ ബിസിസിഐ

single-img
3 May 2021

രാജ്യമാകെ അപകടകരമാംവിധം വ്യാപിക്കുന്ന കൊവിഡ് വൈറസ് വ്യാപനം ഐപിഎല്ലിനെയും പ്രതിസന്ധിയിലാക്കി. വിവിധ ടീമുകളുടെ താരങ്ങളെയും ഒഫീഷ്യലുകളെയും കൊവിഡില്‍ നിന്നും സംരക്ഷിക്കുന്നതിനായി ബിസിസിഐ തയ്യാറാക്കിയ ബയോ ബബ്ള്‍ ഭേദിച്ച് വൈറസ് അകത്തു കയറില്ലെന്നായിരുന്നു ഇതുവരെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

എന്നാല്‍ ഈ പ്രതീക്ഷ തെറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെ രണ്ടു കളിക്കാര്‍ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിലെ മൂന്നു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നു നടക്കേണ്ടിയിരുന്ന കെകെആര്‍- റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മല്‍സരം മാറ്റി വെക്കുകയും ചെയ്തു. പക്ഷെ ഇപ്പോള്‍ മറ്റു മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ബിസിസിഐ.

ഇപ്പോള്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്ന ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലെ അഞ്ചു ഗ്രൗണ്ട് സ്റ്റാഫുമാര്‍ക്കും സ്ഥിരീകരിച്ചിരുന്നു. അതോടുകൂടിയാണ് ഇനിയുള്ള മത്സരങ്ങള്‍ മാറ്റിവച്ചേക്കുമെന്ന രീതിയില്‍ അഭ്യൂഹങ്ങളുയര്‍ന്നത്.