ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ജനുവരി 16 മുതൽ; ആദ്യഘട്ടത്തിൽ 30 കോടി പേർക്ക് വാക്സിൻ ലഭിക്കും

single-img
9 January 2021
covid vaccination drive india

ഇന്ത്യയിൽ ജനുവരി 16 മുതൽ കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും. മുപ്പത് കോടി ജനങ്ങൾക്കാകും ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കുക.

പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കായിരിക്കും വാക്സിൻ ആദ്യം നൽകുക. അതിന് ശേഷം 50 വയസിന് മുകളിൽ പ്രായമുള്ളവർ, കോവിഡ് വന്നാൽ ആരോഗ്യപ്രശ്നങ്ങളുള്ളവർ (പ്രമേഹരോഗികൾ, ഹൃദ്രോഗികൾ, തുടങ്ങിയവർ) എന്നിവർക്ക് വാക്സിൻ ലഭിക്കും.

സൈനികർ, കേന്ദ്ര-സംസ്ഥാന പൊലീസ് സേനകളിൽ ജോലി ചെയ്യുന്നവർ, ദുരന്തനിവാരണ സേനാംഗങ്ങൾ, ജയിൽ ഉദ്യോഗസ്ഥർ, ഹോം ഗാർഡുകൾ, മുനിസിപ്പാലിറ്റി ജീവനക്കാർ, കോവിഡ് 19 രോഗനിവാരണത്തിനായി പ്രവർത്തിക്കുന്ന റവന്യൂ ജീവനക്കാർ (കളക്ടർമാർ തുടങ്ങിയവർ) ആദ്യം വാക്സിൻ ലഭിക്കുന്നവരുടെ നിരയിൽ ഉണ്ടാകും.

ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചു(Indian Council for Medical Research -ICMR)മായി ചേർന്ന് ഭാരത് ബയോടെക്ക്(Bharat Biotech) നിർമ്മിച്ച കോവാക്സിനും(Covaxin) ഓക്സ്ഫോർഡ് സർവ്വകലാശാലയും ആസ്ട്രസെനെക്ക(AstraZeneca and Oxford University)യും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡു(Covishield)മാണ് ഇന്ത്യയിൽ വിതരണത്തിന് അനുമതി ലഭിച്ച വാക്സിനുകൾ.

Content: Covid Vaccination Drive In India To Begin On January 16