പാർട്ടി നയങ്ങൾക്ക് വിരുദ്ധം; കര്‍ഷകരുടെ ഭാരത് ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്
7 December 2020
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നാളെ നടത്താനിക്കുന്ന ഭാരത് ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് പശ്ചിമ ബംഗാളിലെ ഭരണ കക്ഷിയായ തൃണമൂൽ കോൺഗ്രസ്. പാർട്ടി നേതാവും ലോക്സഭാ എംപിയുമായ സൗഗത റോയ് ആണ് ഇക്കാര്യം അറിയിച്ചത്.
ബന്ദ് പാർട്ടി നയങ്ങൾക്ക് വിരുദ്ധമാണെന്ന് സൗഗത റോയ് പറഞ്ഞു.അതേ സമയം കർഷക ദ്രോഹപരമായ മൂന്നു നയങ്ങളും കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആവശ്യപ്പെട്ടു.