ഭക്ഷണം ശ്രദ്ധിച്ചാല്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താം
ശരീരം പോലെ തന്നെ ആരോഗ്യമുള്ളതാവണം മനസ്. മാനസികാരോഗ്യം വര്‍ധിപ്പിക്കാന്‍ ഭക്ഷണത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ചില ഭക്ഷണപദാര്‍ഥങ്ങള്‍ സ്ഥിരമായി ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ അത് നിങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.
കാരറ്റ് സമ്മർദ്ദമകറ്റി മാനസികാരോഗ്യം മെച്ചപ്പെടുത്തും. ഇതിലുള്ള ആന്റി ഓക്സിഡന്റായ ബീറ്റാ കരോട്ടിനാണ് ഇതിന് സഹായിക്കുന്നത്. ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ള വാഴപ്പഴം മസ്തിഷ്ക ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് പുറമേ മാനസികാരോഗ്യവും ശക്തമാക്കുന്നു. ശ്രദ്ധ, ഓർമ്മ എന്നിവയും മെച്ചപ്പെടുത്തുന്നു.
ആപ്പിൾ പഴത്തിലും, തൊലിയിലും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന ഘടകങ്ങളുണ്ട്. പച്ചനിറമുള്ള ചീര മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഉന്മേഷം നേടാനും വളരെ നല്ലതാണ്.നിരാശ, ക്ഷീണം എന്നീ പ്രശ്നങ്ങളെയും പരിഹരിക്കും. സിട്രസ് അടങ്ങിയ എല്ലാ പഴങ്ങളും മാനസികാരോഗ്യം വർദ്ധിപ്പിക്കുകയും പിരിമുറക്കം അകറ്റുകയും ചെയ്യും.
ഫ്ളവനോയ്ഡുകൾ അടങ്ങിയിട്ടുള്ള ഇവയ്ക്ക് പാർക്കിൻസൺസ്, അൽഷിമേഴ്സ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക് ബെറീ, റാസ് ബെറി എന്നീവ തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കും . വെള്ളരിക്ക ഓർമ്മയും മാനസികാരോഗ്യവും മെച്ചപ്പെടുത്തും.