ജനങ്ങളുടെ ആശങ്ക പരിഗണിക്കാതെ എന്‍ആര്‍സി നടപ്പാക്കില്ല: നിര്‍മല സീതാരാമന്‍

single-img
21 December 2019

ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഗണിക്കാതെയും അവരോട് സംസാരിക്കാതെയും എന്‍ആര്‍സി കേന്ദ്രസർക്കാർ നടപ്പാക്കില്ലെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. നിയമം രാജ്യത്ത് എല്ലായിടത്തും നടപ്പാക്കുമെന്നും 70 വര്‍ഷമായി കാത്തിരുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്നും അവർ പറഞ്ഞു.

ഒരാഴ്ചയോളമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് ഈ നിയമം നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുവരുത്തണമെന്ന് ബിജെപിയുടെ സഖ്യകക്ഷിയും ബിഹാറിലെ ഭരണകക്ഷിയുമായ ജെഡിയു നേരത്തേ പറഞ്ഞിരുന്നു.

അതേപോലെ തന്നെ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍ നേരത്തേതന്നെ എന്‍ആര്‍സിക്കെതിരെ നിലപാടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.